Monday, 20 February 2017

ഒരു ദിവസത്തെ നെഴ്സറി അനുഭവം

ഞാൻ  എഴുതുന്നത് മുഴുവനും എൻ്റെ  ഓർമയിൽ നിന്നുള്ളതല്ല, മറിച്ച് എൻ്റെ മാതാവും, പിതാവിൻ്റെ മാതാവും പറഞ്ഞു തന്നിട്ടുളളതാണ്.
എന്നെ നെഴ്സറിയിൽ ചേർത്ത് കുറച്ച് നാൾ കഴിഞ്ഞ സമയത്ത് ( അന്ന് ഞങ്ങൾ കൂട്ടുകുടുബം ആയിരുന്നു ) എനീക്ക് എല്ലാവരെയും പോലെ ക്ളാസ്സീൽ പോകാൻ മടിയും , നല്ല കരച്ചിലുമായിരുന്നു ജിവൻ പോയാലും വണ്ടീയിൽ കയറാൻ ഞാൻ കുട്ടാക്കിയിരുന്നില്ല. അതിനുവേണ്ടി ഒരു മൂന്നാം ലോക മഹായുദ്ധം
വീട്ടിൽ നടത്തുവാനും ഞാൻ തയ്യാറായിരുന്നു. അങ്ങനെ  ഒരു  ദിവസം വീട്ടിൽ പണിക്കാർ ഉണ്ടായിരുന്നതിനാൽ എൻ്റെ മാതാവിന്  എന്നെ അന്ന് ക്ളാസ്സിൽ  വിടാൻ പറ്റിയില്ല  ആയതിനാൽ ആ ജോലിക്കുള്ള നറുക്ക് എൻ്റെ വല്ല്യമ്മുക്കാണ് കിട്ടിയത്.
പാവം നല്ലതുപോലെ കഷ്ടപെട്ടു അന്ന്. ഒട്ടോ റിക്ഷയ്ക്കാണ് ഞങ്ങൾ നെഴ്സറിയിൽ പോയി വന്നിരുന്നത് . ഒട്ടോ വരുന്ന വഴി വരെ കുറച്ച് നടക്കാൻ ഉണ്ട്. എൻ്റെ ബാഗും എന്നെയും എടുത്ത് വല്ല്യമ്മ നടന്നു. ഒട്ടോ വരുന്നത് വരെ വളരെ മാന്യനായിരുന്നു ,പക്ഷെ ഒാട്ടോ കണ്ടപ്പോൾ
എനിക്ക് ഹാലിളകി,ഞാൻ ക്ലാസ്സിൽ പോകില്ല എന്നായി, ഒരു രക്ഷയുമില്ല ഞാൻ കിടന്നു കരച്ചിലും ബഹളവും തുടങ്ങി. അവസാനം  എൻ്റെ കൂടെ ക്ലാസ്സീൽ വരാമെന്ന് അമ്മച്ചി സമ്മതിച്ചു. 5 ൻ്റെപൈസ അമ്മയുടെ കൈയിൽ ഇല്ല,  ഇട്ടിരിക്കുന്ന വേഷംവീട്ടിലിടുന്ന ചട്ടയും മുണ്ടും, പാവം നഴ്സറി വരെ ഒട്ടോയിൽ വന്നു.ക്ളാസ്സിൽ കയറിയപ്പോൾ ടീച്ചർ  പറഞ്ഞു അമ്മച്ചീയോട് തിരിച്ച് പോയ്കാളു എന്ന്. ഞാൻ സമ്മതീച്ചീല്ല. ഞാൻ ഉച്ചത്തീൽ കാറാൻ തുടങ്ങി.

എൻ്റെ കരച്ചിൽ കേട്ട് ക്ളാസ്സിൽ ഉളളവരും കരച്ചിൽ തുടങ്ങി.  എന്ത്  ചെയ്യണം എന്നറിയാതെ പാവം എൻ്റെ അമ്മച്ചി, ഇതൊക്കെ കുറെ കണ്ടതാണ് എന്ന ഭാവത്തിൽ ടീച്ചർ . അവസാനം ടീച്ചർ അമ്മച്ചിയെ  ഒാടിച്ചു വിട്ടൂ, 3 കിലോ മീറ്റർ നടന്ന് വീട്ടിൽ എത്തിപ്പോൾ വീട്ടിലിളളവർ ആകെ പേടിച്ചിരിക്കുന്നു അമ്മയെ അനേഷിച്ചു ആളും പോയിരുന്നു. എന്തായാലും എനിക്ക് അന്ന്  ഉച്ച വരെ മാത്രമേ ക്ളാസ്സ് ഉണ്ടായിരുന്നുളളൂ അമ്മ വീട്ടീൽ വന്ന് അര മണിക്കുർ കഴിഞ്ഞപ്പോൾ ഞാനും
വീട്ടിൽ എത്തി വളരെ സന്തോഷത്തോടെ ചിരിച്ചു കൊണ്ട്. 

No comments:

Post a Comment

ശബ്ദിക്കുന്നകലപ്പ ഒരു നാടക അവതരണം

കഥാപാത്രങ്ങൾ ഔസേപ്പ് : ജോണി മറിയ പാപ്പച്ചൻ കത്രീന കടക്കാൻ അറവുകാരൻ ഔസേപ്പ്   ചേട്ടനുംഅദ്ദേഹത്തിന്റെപ്രിയപ്പെട്ട  ...