
കേരളവും മരണവും
ഇന്ത്യയിൽ ഏറ്റവും അധികം ആത്‍മഹത്യ നടക്കുന്ന സ്ഥലം കേരളം ആണ് എന്നറിയാമല്ലോ ! ദേശിയ ശരാശരിയേക്കാൾ മുന്നിരട്ടിയാണ് കേരളത്തിലെ ആത്‍മഹത്യ നിരക്, നിരവതി സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക പ്രേധിസന്ധികളേ ആണ് വ്യക്തികളെ ആത്മഹത്യ യിലേക് നയിക്കുന്നത്.. മറ്റൊരു പ്രധാന കാരണം മലയാളികളുടെ ദുർബലമായ മാനസികാരോഗ്യം അതായതു രോഗാതുരമായ ശരീരത്തിന്റെ മാത്രം അല്ല മനസിന്റെയും ഉടമകളാണ് മലയാളികൾ.
വാഹനാപകടത്തെ തുടർന്ന് ശരാശരി 10 പേരോളമാണ് ദിനം പ്രതി കേരാളത്തിൽ മരണം അടയുന്നത്. എഴുപത് ആളുകൾക്കെങ്ങിലും പരിക്ക് പറ്റുന്നു അതും ഗുരുതരം. ദൈവത്തിന്റെ സ്വന്തം മാത്രം അല്ല മറിച്ച രോഗികളുടെയും നാടായി കേരളം മാറിക്കഴിഞ്ഞു. മാറിമാറി വരുന്ന കേരളത്തിലെ സർക്കാരിനെ സംബന്ധിച്ചിടത്തോളം മാലിന്യനിർമാർഗജ്ജനം, പരിസരശുചിത്വം , കൊതുകു നശീകരണം, ശുദ്ധജല വിതരണം എന്നിവ വേണ്ടവിധം നടപ്പാക്കിയിട്ടില്ല.
വെക്തി ശുചിത്വത്തിൽ പേരുകേട്ട കേരളീയരുടെ സാമൂഹിക ശുചിത്വ ബോധം നഷ്ടപ്പെട്ടതും മാലിന്യം നഗര ഗ്രാമ വിത്യാസം ഇല്ല്ലാതെ എല്ലായിടത്തും കുന്നുകൂടുന്നതും കാരണമുണ്ട്. പണക്കാരൻ എന്നോ പാവപ്പെട്ടവന് എന്നോ വിത്യാസം ഇല്ലാതെ എല്ലാത്തരം മാലിന്യങ്ങളും റോഡിൽ അല്ലെങ്കിൽ വലിച്ചെറിയുന്നത് നാം ശീലമാക്കി കഴിഞ്ഞു ഇത്തരം മാലിന്യങ്ങൾ കേരളം മൊട്ടാകെ കുമിഞ്ഞു കൂടുകയും കൊതുകുകളും, എലികളും,തെരുവുനായികളും മാറ്റ് ജീവികളും വളർന്നു വരികയും ചെയ്യുന്നു വല്ലോ. ഇവ നല്ല കുടിവെള്ള സ്രോദസ്സുകളുടെ മലിനീകരണത്തിന് കാരണം ആകുന്നു കേരളീയരുടെ ആഹാര രീതിയിൽ വന്ന മാറ്റങ്ങൾ മാനസിക സംഘർഷം സൃഷ്ടിക്കുന്ന മത്സരാധിഷ്ഠിത ജീവിത രീതികളും വ്യായാമമില്ലാത്ത ജീവിതശൈലിയും രോഗങ്ങൾ വർധിക്കുവാൻ കാരണം ആകുന്നു
ഇവിടേ യാണ് ഇനി വരുന്നൊരു തലമുറക് ഇവിടെ വാസം സാധ്യമോ എന്ന കവിത ചർച്ച ചെയ്യപ്പെടേണ്ടത് .................
source:MEDIA a monthly journal of the kerala media academy page number 32 vol 5.
No comments:
Post a Comment