ബൈക്കിലങ്ങു പോയലോ?
കാസർഗോഡ് കാരനായ ഞാൻ തിരുവനന്തപുരം IJT (INSTITUTE OF JOURNALISM TRIVANDRAM )
ചേർന്ന് രണ്ടു മാസം കഴിഞ്ഞപ്പോഴാണ് അവധിക്കു വീട്ടിൽ വന്നത്, വീട് എന്നൊക്കെ പറഞ്ഞാൽ അത് എൻ്റെ വീട് ആകണം കാസർഗോഡ് ജില്ലയിലെ കാഞ്ഞൻകാട് നിന്നും 25 കിലോമീറ്റർ കിഴക് മാറി പരപ്പ. ( ഗ്രാമവും അല്ല നഗരവും അല്ല ഒരു ചെറിയ ടൌൺ) അവിടെ ആണ് എൻെറ വീട് . തിരുവനന്തപുറത്തു നിന്നും പോവുകയാണെങ്കിൽ ഏകദേശം 12 മണിക്കൂർ ട്രൈനിൽ അല്ലെങ്കിൽ ബസിൽ യാത്ര ചെയ്തതാന് ആളുകൾ ഇവിടെ എത്തുക . ഞാൻ ഇത് വരെ ബസിൽ ഇവിടെ വന്നിട്ടില്ല , അപ്പോൾ പിന്നെ ട്രെയിൻ തന്നെ ശരണം. ഇനി ട്രെയിനിൽ വരികയാണെങ്കിൽ തന്നെ മിക്കവാറും വൈകിട്ട് 7 .25 നുള്ള മാവേലി എക്സ്പ്രസ്സ് തന്നെയായിരിക്കും വരിക. അതിനൊരു കാരണം ഉണ്ട് മാവേലിക്ക് കയറിയാൽ രാവിലെ, നമ്മുടെ ഭാഷയിൽ പറഞ്ഞാൽ "വെളുപ്പിന് ഒരു ഏഴു എഴര ആകുമ്പോള് ഈടെ എത്തുപ്പാ" . പക്ഷെ അതല്ല രസം 7 .10 നു മുമ്പ് ട്രെയിൻ കാഞ്ഞൻകാട്എത്തിയില്ലേൽ 7 .20 ത്തിനു പുറപ്പെടുന്ന ശ്രീ മൂകാംബിക ബസ്സിൽ കയറാൻ പറ്റില്ല അത് കിട്ടിയാൽ ഏകദേശം 8.30 ത്തിനു മുൻപ് വീടെത്താം ഇല്ലെങ്കിൽ 10 മണി ആകും കാരണം രണ്ടു ബസ് എങ്കിലും മാറി കേറി വേണം വീടെത്താൻ അതും മണിക്കൂറിൽ ഒന്നോ രണ്ടോ ബസ് മാത്രമേ ഉള്ളു.
ഞാൻ പലപ്പോഴും ശ്രദ്ദിച്ചിട്ടുണ്ട് തിരുവന്തപുരത്തു നിന്നും വീട്ടിലേക് വരുന്ന വഴി പല ആളുകളും എന്നെ ഒരു മാതിരി നോക്കാറുണ്ട് കാരണം കാഞ്ഞൻകാട് നിന്നും യാത്ര ആരംഭിക്കുന്ന ബസിൽ രാവിലെ ആയതിനാൽ പൊതുവെ എല്ലാവരും കുളിച്ചു അമ്പലത്തിൽ ഓക്കേ പോയി സുന്ദരൻ മാറും സുന്ദരികളും ആയി (അല്ല ഞങ്ങളുടെ നാട്ടിൽ എല്ലാവരും അങ്ങനെ ആണ്) ബസിൽ ഇരിക്കുമ്പോഴാണ് ഞാൻ മാത്രം ഒരു ബാഗും തൂക്കി ഉറക്ക ചടവോടെ കൊട്ട് വാ ഓക്കേ ഇട്ട് ബസിൽ കയറുക അപ്പോൾ പിന്നെ എല്ലാവരും ഇവൻ ഏതാടാ എന്ന ഭാവത്തിൽ നോക്കുമല്ലോ.
ഇനി ബസിൽ ഒരു മണിക്കൂർ മേലെ യാത്ര ചെയ്ത് നാട്ടിൽ എത്തിയാലും വീണ്ടും വീട്ടിലേക് ഒരു കിലോമീറ്റർ നടക്കണം. നിങ്ങൾ വിചാരിക്കും ഒരു കിലോമീറ്റര് അല്ലെ ഉള്ളു എന്ന് അതെ പക്ഷെ നല്ല ക്ഷീണം ഉണ്ട് സാരമില്ല പോട്ടെ പിന്നെ റോഡിന്റെ കാര്യം - തിരുവനന്തപുരത്തു ആയിരുന്നപ്പോൾ ആരോ എന്നോട് ചോദിച്ചു കാസർഗോഡ് ജില്ലാ കേരളത്തിൽ ആണെങ്കിലും ഭരണം കർണാടകം ആണല്ലേ എന്ന് അദ്ദേഹം കാണുന്ന ടെലിവിഷൻ വാർത്തകളിൽ ഒരു കന്നട ഭാഷ ചുവ ഉണ്ടുപോലും. ഞാൻ പറഞ്ഞു വന്നത് കേരളത്തിന് പോലും വേണ്ടാത്ത കസർഗോഡിലെ റോഡണിത് അപ്പോൾ ടാർ കാണില്ലലോ പിന്നെ നല്ല കയറ്റവും ,
അതെങ്ങനെ കേരളത്തിന്റെ ഊട്ടിഎന്നറിയപ്പെടുന്ന റാണിപുരത്തേക്കു ഇവിടുന്നു കുറച്ച ദുരമല്ലേ ഉള്ളു. നല്ല രസമുള്ള ഒരു മലയുടെ നടുവിലാണ് എൻ്റെ വീട് വീട്ടിലേക്കുള്ള വഴിയിൽ ഒരു റബര് എസ്റ്റേറ്റ് ഉണ്ട് .ഏകദേശം നൂറു മീറ്റർ ദൂരത്തു നിന്നും എൻ്റെ വീട് കാണാം നല്ല റോസ് പെയിന്റ് അടിച്ച എൻ്റെ വീട്. വീടിനു ചുറ്റും
മരങ്ങൾ ആണ്, നല്ല നടൻ മാവും പ്ലാവും,കശുമാവും, റബ്ബറും പേര മരവും. മഹാഗണിയും, തെങ്ങും എന്തിനു ഒരു നല്ല കൊന്ന വരെ എൻ്റെ വീടിനു ചുറ്റും ഉണ്ട് നല്ലതാ ഒരു തുള്ളി വെയിൽ മുറ്റത്തോ തിണ്ണയിലോ അടിക്കില്ല പിന്നെ നല്ല കാറ്റും. വീടിന്റെ തിണ്ണയിൽ ഒരു ചാരുകസേര ഇട്ടു അങ്ങനെ ഇരിക്കാൻ നല്ല രസമാ .
IJT യിൽ പഠിക്കുന്ന കാലത്തു വീട്ടിൽ വന്ന സമയം അതായത് 2016 ലെ ക്രിസ്തുമസ്അവധിക്കാലം എല്ലാക്കൊല്ലവും പോലെ നല്ലൊരു ക്രിസ്തുമസ് ആഘോഷിച്ചു ഇനി 2017 വർഷാരംഭം.
പുതുവത്സര ദിനം തിരുവനന്തപുരത്തു ആഘോഷിച്ചാലോ എന്നൊരു ആലോചന തോന്നി എനിക്ക്. ഇവിടാണെങ്കിൽ അന്നത്തെ ദിവസം പള്ളിയിൽ പോകണം, പള്ളിയിൽ പോകുന്നത് വിഷമമുള്ള കാര്യം അല്ല പക്ഷെ രാത്രിയിലെ അച്ഛന്റെ പ്രസംഗവും കേട്ട് പള്ളിയിലിരിക്കുക ഓ വയ്യ എന്തായാലും തിരുവനന്തപുരം പോകാം അവിടെ ആകുമ്പോൾ ഫ്രണ്ട്സ് ഓക്കേ കാണും അടിച്ചു പൊളിക്കാം.
പിന്നേം പ്രെശ്നം യാത്രയാണ് ട്രെയിൻ യാത്ര കുഴപ്പമില്ല പക്ഷെ ജനറൽ കമ്പാർട്മെന്റിൽ 12 മണിക്കൂർ യാത്ര സീറ്റ് കിട്ടിയാൽ കിട്ടി ഓ മടുപ്പാണ് സ്ലീപ്പർക്ലാസ് ടിക്കറ്റ് ഇനി കിട്ടില്ല ന്യൂ ഇയർ ആണല്ലോ അപ്പോൾ പിന്നെന്തു ചെയ്‌യും ബൈക്കിലങ്ങു പോയലോ? ശോ ! അതും പറ്റില്ല 600 കിലോമീറ്റര് വരും ഇത്ര ദുരംഒറ്റക്ക് ഓടിക്കണം മടുക്കും വല്ല അപകടം? മാത്രമല്ല വണ്ടി അത്ര കണ്ടീഷനല്ല്ല, വേറൊന്നുമല്ല മുന്നിലെ ഷോക്ക് പോയി കിടക്കുവാണ് പുറകിലെ അല്ലോയ്‌മെന്റ് പിന്നെ ഞാൻ നാട്ടിൽ വരുമ്പോൾ മാത്രം ഉപയോഗിക്കുന്നത് കൊണ്ട് ബാറ്ററി യും വീക്ക്, പിന്നെ ഇൻഷുറൻസ്ന്റെയും പുകയുടെയും കാലാവധി കഴിഞ്ഞു അപ്പോൾ ബൈക്ക് യാത്രയും പറ്റില്ല എന്ത് ചെയ്‌യുമെന്റെ കർത്താവെ !
മംഗലാപുരത്തുനിന്നും ഒരു ബസ് പോകുന്നുണ്ട് രാത്രി അതിന് ആയിരം രൂപയാകും അതും മുൻകൂട്ടി ബുക്ക് ചെയ്യണം. അപ്പോൾ ട്രെയിൻ യാത്ര തന്നെ ശരണം തിരക്കാലോചിക്കുമ്പോൾ യാത്ര പിന്നെയും പുറകോട്ടു വലിക്കുന്നു ,ഇല്ല പോയെ പറ്റു ബൈക്കിനു തന്നെ പോകാം എല്ലാ പ്രേശ്നങ്ങളും നേരെയാകണം നാലായിരം രൂപ എങ്കിലും വേണം കടം വാങ്ങാംഎന്റെ കൈയിൽ എവിടുന്നാ പൈസ കുറച്ച വീട്ടിൽ നിന്നും തരും. മതി പക്ഷെ പ്രെശ്നം അതല്ല വീട്ടിൽ നിന്നുമുള്ള അനുവാദം അതൊരു വലിയ പ്രെശ്നം തന്നെയാണ്.
മുപ്പതാം തിയതി അങ്ങ് പോകാം രാവിലെ ആറു മണിക് ഇറങ്ങിയാൽ വൈകിട്ട് എട്ടു മണിയോടുകൂടി അവിടെ എത്തുമായിരിക്കും മുപ്പതാം തിയതി ആയതു കൊണ്ട് നല്ല പോലീസ് ചെക്കിങ്ങും കാണും അപ്പോൾ പേപ്പേഴ്സ് ക്ലിയർ ആക്കണം 29 നു വൈകിട്ട് അപ്പനോടും അമ്മയോടും കാര്യം പറഞ്ഞു അപ്പൻ ഒന്നും പറഞ്ഞില്ല 'അമ്മ തുടങ്ങി തെറി വിളിയാണോ , കരച്ചിലാണോ സങ്കടമാണോ എന്നറിയില്ല ആകപ്പാടെ ബഹളമയം പാപം സ്നേഹം കൊണ്ടാണ് അപ്പന് സ്നേഹം ഇല്ലാത്തോണ്ട് അല്ല അപ്പനറിയാം ഞാൻ തീരുമാനിച്ചാൽ പോകും എന്ന്. ബൈക്ക് കൊണ്ടുപോകുന്നത് നല്ലതാണു കാരണം എനിക്ക് അവിടെയും ഒരുപാട് ആവശ്യം ഉണ്ട്.
ഇരുപത്തൊമ്പതാം തിയതി രാത്രിയിലും ബൈക്കിന്റെ പണി എടുത്തില്ല ആഗ്രഹമില്ലാഞ്ഞിട്ടല്ല നടന്നില്ല അത്രതന്നെ അന്നാണ് ഒരുത്തൻ രണ്ടായിരം തന്നത് പിന്നെവിടുന്നു സമയം.
2016 ഡിസംബർ 30 രാവിലെ ആറുമണിയോട് കുടി ഇറങ്ങാൻ തുടങ്ങിയപ്പോൾ അപ്പനും തന്നു ഒരു പുത്തൻ രണ്ടായിരത്തിന്റെ നോട്ട് അങ്ങനെ നാലായിരം രൂപയുമായി എന്റെ നീല FZ എന്ന ബൈക്കിൽ യാത്ര തുടങ്ങി,എൻ്റെ വേഷം കണ്ട അമ്മ ഞെട്ടി പോയി ഒരു കൈലി മുണ്ട് ഒരു കോട്ട് ബാഗ് ചെരുപ്പ്, വേഷം പ്ലാൻ ചെയ്തതല്ല പെട്ടന്ന് അങ്ങനെ തോന്നി കാരണം പാന്റിട്ടു ഇത്ര ദുരം ഇരിക്കാൻ വിഷമമാണ് എന്തായാലും നല്ല തണുപ്പ് മലയിടുക്ക് അല്ലെ ഡിസംബർ അല്ലെ തണുപ്പ് കാണും. പരപ്പയിൽ നിന്നും നീലേശ്വരം കയറി ദേശിയ പാതയിൽ കുടി വരാൻ ആണ് എൻ്റെ
പരിപാടി നല്ല തണുപ്പ് തന്നെ മുണ്ടിനുള്ളിൽ കുടി അടിച്ചു കെറുവാന് .100 രൂപായ്ക് പെട്രോൾ അടിച്ചു മാഹി വരെ എത്താം അവിടെ പെട്രോളിന് വില കുറവുണ്ട് ഇതിനു മുൻപ് പോയത് കൊണ്ട് എനിക്ക് അതറിയാം . എട്ടു മണിക് മുമ്പ് മാഹിയിലെത്തി . മാഹി വരെ വന്നിട് പള്ളിയിൽ കയറാതെ പോകാൻ പറ്റുമോ ഒരു വഴിക്കു പോകുവല്ലേ മാതാവിനെ കണ്ടിട്ട് പോകാം , കൈലി ഉടുത്തു പള്ളിയിൽ കയറി എല്ലാരും നോക്കുന്നുണ്ട് അധിക സമയം ഇരുന്നില്ല പെട്ടെന്നിറങ്ങി 650 രൂപക് പെട്രോൾ നിറച്ച ശേഷം ഭക്ഷണവും കഴിച്ചു ബൈക്കിൽ കേറി കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് ചെക്കിങ് കണ്ടത് കടലാസുകൾ റെഡി ആക്കണം
11 മണീക്കുള്ളിൽ എല്ലാ കടലാസുകളും നേരെയാക്കി
എല്ലാവരുടെയും പ്രശ്‌നം കൈലി ഉടുത്ത ഞാൻ എവിടെ പോകുന്നു എന്നറിയണം കോഴിക്കോട് കഴിഞ്ഞപ്പോഴാണ് പുറം വേദന തുടങ്ങിയതും ചൂട് കുടി വന്നതും, വണ്ടി നിർത്തി ഒരു സോഡാ ലൈയിം കുടിച്ചു തൊട്ടടുത്ത കടയിൽ നിന്നും ഒരു കേബിൾ വാങ്ങി ബാഗ് ബൈക്കിൽ വച്ച് കെട്ടി , പിന്നീടങ്ങോട് വണ്ടി ഓടിക്കാൻ ഒരു സുഖം ഉണ്ടാരുന്നു മുന്ന് മണിയോട് കൂടി എറണാകുളത്തെത്തി ത്രിശൂർ കുടി യാണ് വന്നത് അവിടുന്ന് കണ്ണൂർ റെജിസ്ട്രേഷൻ ബൈക്കുള്ള 9 പേരെ കണ്ടു ഭയങ്കര സെറ്റപ്പ് വുഡ്ലാൻഡ് ഷൂ ,വലിയൊരു കോട്ട് കുറെ ബാഗുകൾ അങ്ങനെ പലതും. കണ്ണൂർ മുതൽ കന്യാകുമാരി വരെയാണ് യാത്ര എൻ്റെ യാത്രയേക്കാൾ 70 കിലോമീറ്റര് കൂടുതൽ വരും അതിനായി സെറ്റപ്പ് ഓക്കേ. എൻ്റെ വേഷം,കണ്ടിട്ടാണോ എന്തോ എന്നെ അവർ കൂടെ കുട്ടിയല്ല എറണാകുളത് കുറച്ച സമയം നിറുത്തി ഭക്ഷണം കഴിച്ചു . നാല് മാണിയോട് കുടി അവിടുന്ന് യാത്ര തിരിച്ചു . കണ്ടീഷനല്ലാത്ത ബൈക്കും എൻ്റെ മനസും മടുത്തു തുടങ്ങിയിരിക്കുന്നു ഇനി ഒരു 200 കിലോമീറ്റര് ബാക്കി ഉണ്ട് നാളെ പോയാലോ? പോരാ ഇന്ന് പോകണം ഇടക്കിടക് നിറുത്തി ചായ കുടിച്ചു. കൊല്ലം കഴിഞ്ഞശേഷംവളരെ മടുത്തു, അവിടെത്തി ഒന്ന് കുളിച്ചു കിടക്കണം, നടുവേദന കുടി വരുന്നുണ്ട് , ബൈക്കും നല്ല ഹീറ്റ് ആയി ആകപ്പാടെ ഒരു മരവിപ്പ് . ദൂരെ ഒരു ഓട്ടോ ഞാൻ കണ്ടു പക്ഷെ ഞാൻ അടുത്തെത്തിയപ്പോൾ അയാൾ യു ടേൺ എടുക്കും എന്ന് ഞാൻ കരുതി ഇല്ല . ഒന്ന് ഞെട്ടി ബ്രേക്ക് ചെയ്യുകയല്ലാതെ വേറെ മാർഗം ഒന്നും എനിക്ക് തോന്നില്ല എന്റമ്മേ ഞാൻ വിചാരിച്ചു ഇടിക്കുമെന്നു ഇല്ല ഒന്നും പറ്റിയില്ല എൻ്റെ ഭാഗ്യം എന്നെ സ്നേഹിക്കുന്നവരുടെ ഭാഗ്യം ഞാൻ വണ്ടി നിറുത്തിയില്ല ശരിക്കും പേടിച്ചു പോയി ശരിക്കും ഒരു നിമിഷം വിചാരിച്ചു ഞാൻ തീർന്നുവെന്നു പക്ഷെ ഒന്നും സംഭവിച്ചില്ല എന്തായാലും ഒരു ബൈക്ക് യാത്രികൻ എന്നോട് ചോദിച്ചു " നീയെന്താടാ അയാളോട് ഒന്നും പറയാത്തത് ഞാൻ ആയിരുന്നേൽ അയാളുടെ തന്തക് വിളിച്ചേനെ " ഞാൻ പറയാതെ പറഞ്ഞു ജീവൻ കിട്ടിയത് തന്നെ വലിയ ഭാഗ്യം അത്രയുമില്ലലോ അയാളെ ചീത്ത വിളിച്ചാൽ.
കൊല്ലം കഴിഞ്ഞപ്പോഴാണ് വീട്ടിൽ നിന്നും വിളിക്കുന്നത് സമയം ഏഴു കഴിഞ്ഞു ചത്തൊന്നറിയാൻ വിളിച്ചതായിരിക്കും, വീട്ടുകാർക് എന്നോട് നല്ല സ്നേഹം ആണ്. നല്ല പൊറാട്ടയും ബീഫും കഴിച്ച ശേഷം
അവിടുന്ന് തിരിച്ചു തിരുവനന്തപുരം നഗരത്തിലേക്കു കയറിയത് ചക്ക വഴിയാണ് സന്തോഷം തോന്നി. പാളയം പള്ളിയിലെ കർത്താവിനെ ഒന്ന് നോക്കി നന്ദി പറഞ്ഞു
ആ തുരങ്കത്തിൽ വെച്ച് ഞാൻ ഉറക്കെ ഒന്നു കൂവി ഒൻപതു മണി കഴിഞ്ഞാണ് താമസിക്കുന്ന റൂമിൽ എത്തിയത് . പതിവില്ലാത്ത സമയത്തെ ബൈക്ക് കണ്ടു എല്ലാരും പുറത്തേക് വന്നു മുണ്ടുടുത്തു ബൈക്കിൽ വന്നു എന്നറിഞ്ഞു അഭിനന്ദിച്ചവരും തെറി പറന്നവരും ഉണ്ട് .ആ കൂട്ടത്തിലും ബാഗിൽ വല്ലതും കഴിക്കാൻ ഉണ്ടോ എന്നറിയാൻ ആയിരുന്നു ചിലർക്ക് താല്പര്യം വീട്ടിൽ പോയാൽ ഒന്നും ഇല്ലാതെ വരില്ല പക്ഷെ ഒന്നും ഇല്ലായിരുന്നു .
എന്തായാലും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എൻ്റെ ബൈക്ക് യാത്ര പൂർത്തിയായി 575 കിലോമീറ്റർസ് പതിനൊന്നു ജില്ലകൾ വയനാട് ഇടുക്കി കോട്ടയം ഈ ജില്ലകളിൽ കയറാൻ പറ്റിയില്ല 14 മണിക്കൂർ.
മടുത്തു..പക്ഷെ ഒരാഗ്രഹം പൂർത്തിയായി. റൂമിൽ കയറും മുമ്പ്
ബൈക്കിനൊരു ഉമ്മ കൊടുത്തു ഒത്തിരി സ്നേഹത്തോടെ....
ചേർന്ന് രണ്ടു മാസം കഴിഞ്ഞപ്പോഴാണ് അവധിക്കു വീട്ടിൽ വന്നത്, വീട് എന്നൊക്കെ പറഞ്ഞാൽ അത് എൻ്റെ വീട് ആകണം കാസർഗോഡ് ജില്ലയിലെ കാഞ്ഞൻകാട് നിന്നും 25 കിലോമീറ്റർ കിഴക് മാറി പരപ്പ. ( ഗ്രാമവും അല്ല നഗരവും അല്ല ഒരു ചെറിയ ടൌൺ) അവിടെ ആണ് എൻെറ വീട് . തിരുവനന്തപുറത്തു നിന്നും പോവുകയാണെങ്കിൽ ഏകദേശം 12 മണിക്കൂർ ട്രൈനിൽ അല്ലെങ്കിൽ ബസിൽ യാത്ര ചെയ്തതാന് ആളുകൾ ഇവിടെ എത്തുക . ഞാൻ ഇത് വരെ ബസിൽ ഇവിടെ വന്നിട്ടില്ല , അപ്പോൾ പിന്നെ ട്രെയിൻ തന്നെ ശരണം. ഇനി ട്രെയിനിൽ വരികയാണെങ്കിൽ തന്നെ മിക്കവാറും വൈകിട്ട് 7 .25 നുള്ള മാവേലി എക്സ്പ്രസ്സ് തന്നെയായിരിക്കും വരിക. അതിനൊരു കാരണം ഉണ്ട് മാവേലിക്ക് കയറിയാൽ രാവിലെ, നമ്മുടെ ഭാഷയിൽ പറഞ്ഞാൽ "വെളുപ്പിന് ഒരു ഏഴു എഴര ആകുമ്പോള് ഈടെ എത്തുപ്പാ" . പക്ഷെ അതല്ല രസം 7 .10 നു മുമ്പ് ട്രെയിൻ കാഞ്ഞൻകാട്എത്തിയില്ലേൽ 7 .20 ത്തിനു പുറപ്പെടുന്ന ശ്രീ മൂകാംബിക ബസ്സിൽ കയറാൻ പറ്റില്ല അത് കിട്ടിയാൽ ഏകദേശം 8.30 ത്തിനു മുൻപ് വീടെത്താം ഇല്ലെങ്കിൽ 10 മണി ആകും കാരണം രണ്ടു ബസ് എങ്കിലും മാറി കേറി വേണം വീടെത്താൻ അതും മണിക്കൂറിൽ ഒന്നോ രണ്ടോ ബസ് മാത്രമേ ഉള്ളു.
ഞാൻ പലപ്പോഴും ശ്രദ്ദിച്ചിട്ടുണ്ട് തിരുവന്തപുരത്തു നിന്നും വീട്ടിലേക് വരുന്ന വഴി പല ആളുകളും എന്നെ ഒരു മാതിരി നോക്കാറുണ്ട് കാരണം കാഞ്ഞൻകാട് നിന്നും യാത്ര ആരംഭിക്കുന്ന ബസിൽ രാവിലെ ആയതിനാൽ പൊതുവെ എല്ലാവരും കുളിച്ചു അമ്പലത്തിൽ ഓക്കേ പോയി സുന്ദരൻ മാറും സുന്ദരികളും ആയി (അല്ല ഞങ്ങളുടെ നാട്ടിൽ എല്ലാവരും അങ്ങനെ ആണ്) ബസിൽ ഇരിക്കുമ്പോഴാണ് ഞാൻ മാത്രം ഒരു ബാഗും തൂക്കി ഉറക്ക ചടവോടെ കൊട്ട് വാ ഓക്കേ ഇട്ട് ബസിൽ കയറുക അപ്പോൾ പിന്നെ എല്ലാവരും ഇവൻ ഏതാടാ എന്ന ഭാവത്തിൽ നോക്കുമല്ലോ.
ഇനി ബസിൽ ഒരു മണിക്കൂർ മേലെ യാത്ര ചെയ്ത് നാട്ടിൽ എത്തിയാലും വീണ്ടും വീട്ടിലേക് ഒരു കിലോമീറ്റർ നടക്കണം. നിങ്ങൾ വിചാരിക്കും ഒരു കിലോമീറ്റര് അല്ലെ ഉള്ളു എന്ന് അതെ പക്ഷെ നല്ല ക്ഷീണം ഉണ്ട് സാരമില്ല പോട്ടെ പിന്നെ റോഡിന്റെ കാര്യം - തിരുവനന്തപുരത്തു ആയിരുന്നപ്പോൾ ആരോ എന്നോട് ചോദിച്ചു കാസർഗോഡ് ജില്ലാ കേരളത്തിൽ ആണെങ്കിലും ഭരണം കർണാടകം ആണല്ലേ എന്ന് അദ്ദേഹം കാണുന്ന ടെലിവിഷൻ വാർത്തകളിൽ ഒരു കന്നട ഭാഷ ചുവ ഉണ്ടുപോലും. ഞാൻ പറഞ്ഞു വന്നത് കേരളത്തിന് പോലും വേണ്ടാത്ത കസർഗോഡിലെ റോഡണിത് അപ്പോൾ ടാർ കാണില്ലലോ പിന്നെ നല്ല കയറ്റവും ,
![]() |
ബൈക്കും വീട്ടിലേക്കുള്ള വഴിയും |

മരങ്ങൾ ആണ്, നല്ല നടൻ മാവും പ്ലാവും,കശുമാവും, റബ്ബറും പേര മരവും. മഹാഗണിയും, തെങ്ങും എന്തിനു ഒരു നല്ല കൊന്ന വരെ എൻ്റെ വീടിനു ചുറ്റും ഉണ്ട് നല്ലതാ ഒരു തുള്ളി വെയിൽ മുറ്റത്തോ തിണ്ണയിലോ അടിക്കില്ല പിന്നെ നല്ല കാറ്റും. വീടിന്റെ തിണ്ണയിൽ ഒരു ചാരുകസേര ഇട്ടു അങ്ങനെ ഇരിക്കാൻ നല്ല രസമാ .
IJT യിൽ പഠിക്കുന്ന കാലത്തു വീട്ടിൽ വന്ന സമയം അതായത് 2016 ലെ ക്രിസ്തുമസ്അവധിക്കാലം എല്ലാക്കൊല്ലവും പോലെ നല്ലൊരു ക്രിസ്തുമസ് ആഘോഷിച്ചു ഇനി 2017 വർഷാരംഭം.
പുതുവത്സര ദിനം തിരുവനന്തപുരത്തു ആഘോഷിച്ചാലോ എന്നൊരു ആലോചന തോന്നി എനിക്ക്. ഇവിടാണെങ്കിൽ അന്നത്തെ ദിവസം പള്ളിയിൽ പോകണം, പള്ളിയിൽ പോകുന്നത് വിഷമമുള്ള കാര്യം അല്ല പക്ഷെ രാത്രിയിലെ അച്ഛന്റെ പ്രസംഗവും കേട്ട് പള്ളിയിലിരിക്കുക ഓ വയ്യ എന്തായാലും തിരുവനന്തപുരം പോകാം അവിടെ ആകുമ്പോൾ ഫ്രണ്ട്സ് ഓക്കേ കാണും അടിച്ചു പൊളിക്കാം.
പിന്നേം പ്രെശ്നം യാത്രയാണ് ട്രെയിൻ യാത്ര കുഴപ്പമില്ല പക്ഷെ ജനറൽ കമ്പാർട്മെന്റിൽ 12 മണിക്കൂർ യാത്ര സീറ്റ് കിട്ടിയാൽ കിട്ടി ഓ മടുപ്പാണ് സ്ലീപ്പർക്ലാസ് ടിക്കറ്റ് ഇനി കിട്ടില്ല ന്യൂ ഇയർ ആണല്ലോ അപ്പോൾ പിന്നെന്തു ചെയ്‌യും ബൈക്കിലങ്ങു പോയലോ? ശോ ! അതും പറ്റില്ല 600 കിലോമീറ്റര് വരും ഇത്ര ദുരംഒറ്റക്ക് ഓടിക്കണം മടുക്കും വല്ല അപകടം? മാത്രമല്ല വണ്ടി അത്ര കണ്ടീഷനല്ല്ല, വേറൊന്നുമല്ല മുന്നിലെ ഷോക്ക് പോയി കിടക്കുവാണ് പുറകിലെ അല്ലോയ്‌മെന്റ് പിന്നെ ഞാൻ നാട്ടിൽ വരുമ്പോൾ മാത്രം ഉപയോഗിക്കുന്നത് കൊണ്ട് ബാറ്ററി യും വീക്ക്, പിന്നെ ഇൻഷുറൻസ്ന്റെയും പുകയുടെയും കാലാവധി കഴിഞ്ഞു അപ്പോൾ ബൈക്ക് യാത്രയും പറ്റില്ല എന്ത് ചെയ്‌യുമെന്റെ കർത്താവെ !
മംഗലാപുരത്തുനിന്നും ഒരു ബസ് പോകുന്നുണ്ട് രാത്രി അതിന് ആയിരം രൂപയാകും അതും മുൻകൂട്ടി ബുക്ക് ചെയ്യണം. അപ്പോൾ ട്രെയിൻ യാത്ര തന്നെ ശരണം തിരക്കാലോചിക്കുമ്പോൾ യാത്ര പിന്നെയും പുറകോട്ടു വലിക്കുന്നു ,ഇല്ല പോയെ പറ്റു ബൈക്കിനു തന്നെ പോകാം എല്ലാ പ്രേശ്നങ്ങളും നേരെയാകണം നാലായിരം രൂപ എങ്കിലും വേണം കടം വാങ്ങാംഎന്റെ കൈയിൽ എവിടുന്നാ പൈസ കുറച്ച വീട്ടിൽ നിന്നും തരും. മതി പക്ഷെ പ്രെശ്നം അതല്ല വീട്ടിൽ നിന്നുമുള്ള അനുവാദം അതൊരു വലിയ പ്രെശ്നം തന്നെയാണ്.
മുപ്പതാം തിയതി അങ്ങ് പോകാം രാവിലെ ആറു മണിക് ഇറങ്ങിയാൽ വൈകിട്ട് എട്ടു മണിയോടുകൂടി അവിടെ എത്തുമായിരിക്കും മുപ്പതാം തിയതി ആയതു കൊണ്ട് നല്ല പോലീസ് ചെക്കിങ്ങും കാണും അപ്പോൾ പേപ്പേഴ്സ് ക്ലിയർ ആക്കണം 29 നു വൈകിട്ട് അപ്പനോടും അമ്മയോടും കാര്യം പറഞ്ഞു അപ്പൻ ഒന്നും പറഞ്ഞില്ല 'അമ്മ തുടങ്ങി തെറി വിളിയാണോ , കരച്ചിലാണോ സങ്കടമാണോ എന്നറിയില്ല ആകപ്പാടെ ബഹളമയം പാപം സ്നേഹം കൊണ്ടാണ് അപ്പന് സ്നേഹം ഇല്ലാത്തോണ്ട് അല്ല അപ്പനറിയാം ഞാൻ തീരുമാനിച്ചാൽ പോകും എന്ന്. ബൈക്ക് കൊണ്ടുപോകുന്നത് നല്ലതാണു കാരണം എനിക്ക് അവിടെയും ഒരുപാട് ആവശ്യം ഉണ്ട്.
ഇരുപത്തൊമ്പതാം തിയതി രാത്രിയിലും ബൈക്കിന്റെ പണി എടുത്തില്ല ആഗ്രഹമില്ലാഞ്ഞിട്ടല്ല നടന്നില്ല അത്രതന്നെ അന്നാണ് ഒരുത്തൻ രണ്ടായിരം തന്നത് പിന്നെവിടുന്നു സമയം.
2016 ഡിസംബർ 30 രാവിലെ ആറുമണിയോട് കുടി ഇറങ്ങാൻ തുടങ്ങിയപ്പോൾ അപ്പനും തന്നു ഒരു പുത്തൻ രണ്ടായിരത്തിന്റെ നോട്ട് അങ്ങനെ നാലായിരം രൂപയുമായി എന്റെ നീല FZ എന്ന ബൈക്കിൽ യാത്ര തുടങ്ങി,എൻ്റെ വേഷം കണ്ട അമ്മ ഞെട്ടി പോയി ഒരു കൈലി മുണ്ട് ഒരു കോട്ട് ബാഗ് ചെരുപ്പ്, വേഷം പ്ലാൻ ചെയ്തതല്ല പെട്ടന്ന് അങ്ങനെ തോന്നി കാരണം പാന്റിട്ടു ഇത്ര ദുരം ഇരിക്കാൻ വിഷമമാണ് എന്തായാലും നല്ല തണുപ്പ് മലയിടുക്ക് അല്ലെ ഡിസംബർ അല്ലെ തണുപ്പ് കാണും. പരപ്പയിൽ നിന്നും നീലേശ്വരം കയറി ദേശിയ പാതയിൽ കുടി വരാൻ ആണ് എൻ്റെ
പരിപാടി നല്ല തണുപ്പ് തന്നെ മുണ്ടിനുള്ളിൽ കുടി അടിച്ചു കെറുവാന് .100 രൂപായ്ക് പെട്രോൾ അടിച്ചു മാഹി വരെ എത്താം അവിടെ പെട്രോളിന് വില കുറവുണ്ട് ഇതിനു മുൻപ് പോയത് കൊണ്ട് എനിക്ക് അതറിയാം . എട്ടു മണിക് മുമ്പ് മാഹിയിലെത്തി . മാഹി വരെ വന്നിട് പള്ളിയിൽ കയറാതെ പോകാൻ പറ്റുമോ ഒരു വഴിക്കു പോകുവല്ലേ മാതാവിനെ കണ്ടിട്ട് പോകാം , കൈലി ഉടുത്തു പള്ളിയിൽ കയറി എല്ലാരും നോക്കുന്നുണ്ട് അധിക സമയം ഇരുന്നില്ല പെട്ടെന്നിറങ്ങി 650 രൂപക് പെട്രോൾ നിറച്ച ശേഷം ഭക്ഷണവും കഴിച്ചു ബൈക്കിൽ കേറി കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് ചെക്കിങ് കണ്ടത് കടലാസുകൾ റെഡി ആക്കണം
11 മണീക്കുള്ളിൽ എല്ലാ കടലാസുകളും നേരെയാക്കി
എല്ലാവരുടെയും പ്രശ്‌നം കൈലി ഉടുത്ത ഞാൻ എവിടെ പോകുന്നു എന്നറിയണം കോഴിക്കോട് കഴിഞ്ഞപ്പോഴാണ് പുറം വേദന തുടങ്ങിയതും ചൂട് കുടി വന്നതും, വണ്ടി നിർത്തി ഒരു സോഡാ ലൈയിം കുടിച്ചു തൊട്ടടുത്ത കടയിൽ നിന്നും ഒരു കേബിൾ വാങ്ങി ബാഗ് ബൈക്കിൽ വച്ച് കെട്ടി , പിന്നീടങ്ങോട് വണ്ടി ഓടിക്കാൻ ഒരു സുഖം ഉണ്ടാരുന്നു മുന്ന് മണിയോട് കൂടി എറണാകുളത്തെത്തി ത്രിശൂർ കുടി യാണ് വന്നത് അവിടുന്ന് കണ്ണൂർ റെജിസ്ട്രേഷൻ ബൈക്കുള്ള 9 പേരെ കണ്ടു ഭയങ്കര സെറ്റപ്പ് വുഡ്ലാൻഡ് ഷൂ ,വലിയൊരു കോട്ട് കുറെ ബാഗുകൾ അങ്ങനെ പലതും. കണ്ണൂർ മുതൽ കന്യാകുമാരി വരെയാണ് യാത്ര എൻ്റെ യാത്രയേക്കാൾ 70 കിലോമീറ്റര് കൂടുതൽ വരും അതിനായി സെറ്റപ്പ് ഓക്കേ. എൻ്റെ വേഷം,കണ്ടിട്ടാണോ എന്തോ എന്നെ അവർ കൂടെ കുട്ടിയല്ല എറണാകുളത് കുറച്ച സമയം നിറുത്തി ഭക്ഷണം കഴിച്ചു . നാല് മാണിയോട് കുടി അവിടുന്ന് യാത്ര തിരിച്ചു . കണ്ടീഷനല്ലാത്ത ബൈക്കും എൻ്റെ മനസും മടുത്തു തുടങ്ങിയിരിക്കുന്നു ഇനി ഒരു 200 കിലോമീറ്റര് ബാക്കി ഉണ്ട് നാളെ പോയാലോ? പോരാ ഇന്ന് പോകണം ഇടക്കിടക് നിറുത്തി ചായ കുടിച്ചു. കൊല്ലം കഴിഞ്ഞശേഷംവളരെ മടുത്തു, അവിടെത്തി ഒന്ന് കുളിച്ചു കിടക്കണം, നടുവേദന കുടി വരുന്നുണ്ട് , ബൈക്കും നല്ല ഹീറ്റ് ആയി ആകപ്പാടെ ഒരു മരവിപ്പ് . ദൂരെ ഒരു ഓട്ടോ ഞാൻ കണ്ടു പക്ഷെ ഞാൻ അടുത്തെത്തിയപ്പോൾ അയാൾ യു ടേൺ എടുക്കും എന്ന് ഞാൻ കരുതി ഇല്ല . ഒന്ന് ഞെട്ടി ബ്രേക്ക് ചെയ്യുകയല്ലാതെ വേറെ മാർഗം ഒന്നും എനിക്ക് തോന്നില്ല എന്റമ്മേ ഞാൻ വിചാരിച്ചു ഇടിക്കുമെന്നു ഇല്ല ഒന്നും പറ്റിയില്ല എൻ്റെ ഭാഗ്യം എന്നെ സ്നേഹിക്കുന്നവരുടെ ഭാഗ്യം ഞാൻ വണ്ടി നിറുത്തിയില്ല ശരിക്കും പേടിച്ചു പോയി ശരിക്കും ഒരു നിമിഷം വിചാരിച്ചു ഞാൻ തീർന്നുവെന്നു പക്ഷെ ഒന്നും സംഭവിച്ചില്ല എന്തായാലും ഒരു ബൈക്ക് യാത്രികൻ എന്നോട് ചോദിച്ചു " നീയെന്താടാ അയാളോട് ഒന്നും പറയാത്തത് ഞാൻ ആയിരുന്നേൽ അയാളുടെ തന്തക് വിളിച്ചേനെ " ഞാൻ പറയാതെ പറഞ്ഞു ജീവൻ കിട്ടിയത് തന്നെ വലിയ ഭാഗ്യം അത്രയുമില്ലലോ അയാളെ ചീത്ത വിളിച്ചാൽ.
കൊല്ലം കഴിഞ്ഞപ്പോഴാണ് വീട്ടിൽ നിന്നും വിളിക്കുന്നത് സമയം ഏഴു കഴിഞ്ഞു ചത്തൊന്നറിയാൻ വിളിച്ചതായിരിക്കും, വീട്ടുകാർക് എന്നോട് നല്ല സ്നേഹം ആണ്. നല്ല പൊറാട്ടയും ബീഫും കഴിച്ച ശേഷം
അവിടുന്ന് തിരിച്ചു തിരുവനന്തപുരം നഗരത്തിലേക്കു കയറിയത് ചക്ക വഴിയാണ് സന്തോഷം തോന്നി. പാളയം പള്ളിയിലെ കർത്താവിനെ ഒന്ന് നോക്കി നന്ദി പറഞ്ഞു
ആ തുരങ്കത്തിൽ വെച്ച് ഞാൻ ഉറക്കെ ഒന്നു കൂവി ഒൻപതു മണി കഴിഞ്ഞാണ് താമസിക്കുന്ന റൂമിൽ എത്തിയത് . പതിവില്ലാത്ത സമയത്തെ ബൈക്ക് കണ്ടു എല്ലാരും പുറത്തേക് വന്നു മുണ്ടുടുത്തു ബൈക്കിൽ വന്നു എന്നറിഞ്ഞു അഭിനന്ദിച്ചവരും തെറി പറന്നവരും ഉണ്ട് .ആ കൂട്ടത്തിലും ബാഗിൽ വല്ലതും കഴിക്കാൻ ഉണ്ടോ എന്നറിയാൻ ആയിരുന്നു ചിലർക്ക് താല്പര്യം വീട്ടിൽ പോയാൽ ഒന്നും ഇല്ലാതെ വരില്ല പക്ഷെ ഒന്നും ഇല്ലായിരുന്നു .
എന്തായാലും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എൻ്റെ ബൈക്ക് യാത്ര പൂർത്തിയായി 575 കിലോമീറ്റർസ് പതിനൊന്നു ജില്ലകൾ വയനാട് ഇടുക്കി കോട്ടയം ഈ ജില്ലകളിൽ കയറാൻ പറ്റിയില്ല 14 മണിക്കൂർ.
മടുത്തു..പക്ഷെ ഒരാഗ്രഹം പൂർത്തിയായി. റൂമിൽ കയറും മുമ്പ്
ബൈക്കിനൊരു ഉമ്മ കൊടുത്തു ഒത്തിരി സ്നേഹത്തോടെ....
തിരുവന്തപുരത്തെ മറ്റൊരു വാഹനത്തോപ്പം എൻ്റെ ബൈക്കും |
No comments:
Post a Comment