Friday, 23 June 2017

Kanjana

കാഞ്ചനയും മൊയ്തീനും ഒരു പ്രണയകഥയിലെ നായ കനും നായികയും ആരും അതിശയിച്ചു പോകുന്ന അനശ്വര പ്രണയത്തിന്റെ മാതൃകയാണ് ഇവരുടെ കഥ. R. Sവിമൽ സംവിധാനം ചെയ്ത "ജലം കൊണ്ട് മുറിവേറ്റവൾ"എന്ന ഡോക്യുമെന്ററി ഇവരുടെ കഥയാണ് പറയുന്നത്. 'എന്ന് നിന്റെ മൊയ്തീൻ 'എന്ന അദ്ദേഹത്തിന്റെ തന്നെ സിനിമയിലൂടെയാണ് കാഞ്ചനയെയും മൊയ്തീനെയും ലോകം അറിഞ്ഞത്. 
                     കഥയിൽ കാഞ്ചനയ്ക്കും മൊയ്തീനും ഒപ്പം തന്നെ കോഴിക്കോട് മുക്കoഎന്ന ഗ്രാമത്തിലാണ് കണ്നയും മൊയ്തീനും ജനിച്ചു വളർന്നത്.അവിടുത്തെ പ്രണമാണിമാരായിരുന്നു ഉള്ളാട്ടിൽ ഉണ്ണിമോയിദീനും കോട്ടാങ്ങൽ അച്യുതനും. രണ്ടു സമുദായത്തിൽപെട്ടവരായിരുന്നു എങ്കിലും ഇരു കുടുംബങ്ങളും തമ്മിൽ വലിയ സൗഹൃദവും ഉണ്ടായിരുന്നു .ഇവരുടെ മക്കളാണ് കാഞ്ചനയും മോഇദീനും ഒരുമിച്ചു പഠിച്ചു
 അവർക്കിടയിൽ കുടുംബങ്ങളിൽ നിലനിന്ന സൗഹൃദവും വളർന്നു.സൗഹൃദം പ്രണയമായപ്പോൾ  വീട്ടുകരുടെയും സമൂഹത്തിന്റെയും വലിയ എതിർപ്പുകളെ അവർക്കു നേരിടേണ്ടി വന്നു. എതിർപ്പുകൾ ശക്തമാകുന്നതോടൊപ്പം അവരുദ്ധേ സ്നേഹവും ശക്തമായി വളർന്നു.അവർക്കായി മാത്രം പ്രണയത്തിന്റെ ഒരു ഭാഷ തന്നെ മെനഞ്ഞു. കാഞ്ചനയ്ക്കു 25  വർഷങ്ങൾ വീട്ടുതടങ്കലിൽ കിടക്കേണ്ടി വന്നു  അതിനിടയ്‌ക്കു  അവർക്കു കാണാൻ സാധിച്ചത് ഒന്നോ രണ്ടോ തവണ മാത്രമായിരുന്നു.പ്രതിസന്ധികൾ എല്ലാം തരണം ചെയ്തു ഒരുമിച്ചു ജീവിക്കണം എന്ന് തന്നെ അവർ തീരുമാനിച്ചു. പക്ഷെ അപ്പോഴെല്ലാം വിധി അതിനു അനുവദിച്ചില്ല .അവസാനം ഒരു പെരുമഴയിൽ ഇരുവഴിഞ്ഞി പുഴ മൊഇദീന്റെ ജീവൻ തട്ടി എടുക്കും വരെ അവർ കാത്തിരുന്നു ഒന്നിച്ചു ജീവിക്കാൻ വേണ്ടി...
പ്രാധാന്വമുള്ളതാണ് ഇരുവഴിഞ്ഞി പുഴയും ഇരുവഴിഞ്ഞ യുടെ ആഴങ്ങളിലേക്ക് നോക്കി നിൽക്ക ന്ന കാഞ്ചന മാലയിൽ നിന്നാണ്ട് ഡോക്യുമെന്ററി ആരംഭിക്കുന്നത് . ഡോക്യുമെൻററിയിൽ ഉടനീളം നിലനിൽക്കുന്ന മഴയും നിറസാന്നിധ്യമായ പുഴയും ഇവയ്ക്ക് രണ്ടിനും ഇവരുടെ ജീവിതത്തിലും പ്രണയത്തിലുമുള്ള പ്രധാന്യം വ്യക്തമാക്കുന്നു. 1982 ജൂലൈ 15 നാണു അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ഒരു തോണി അപകടത്തിന്റെ രൂപത്തിൽ എത്തുന്നത് .തെയ്യത്തും കടവിൽ നിന്ന് 15 പേർക്ക് മാത്രം കഷ്ട്ടിച്ചു കയറാവുന്ന തോണിയിൽ 30 പേരോളം കയറുകയും തോണി മറിയുകയും ചെയ്തു. അപകടത്തിൽ പെട്ടവരെ
രക്ഷിക്കുന്നതിനിടയിൽ മൊയ്‌ദീൻ ചുഴിയിൽ പെട്ടു.ഇരുവഴിഞ്ഞി അതിന്റെ ആഴങ്ങളിലേക്ക് മൊഇദീനെ കൊണ്ടുപോയി.മൊഇദീന്റെ മരണത്തിനു ശേഷം പല പ്രാവശ്യം ആത്മഹത്യക്കു ശ്രെമിച്ച കാഞ്ചനയെ മൊഇദീന്റെ 'അമ്മ മരുമകളായി മൊഇദീന്റെ വീട്ടിലേക്കു കൊണ്ടുപോയി
             കാഞ്ചനയും മൊയ്ദിനും വളർന്നതും പരസ്പരം സ്നേഹിച്ചതും ഇരു വഴിഞ്ഞി പുഴയെ സാക്ഷി നിർത്തിയായിരുന്നു .അവരുടെ പ്രണയനിമിഷങ്ങളിൽ എല്ലാം തന്നെ മൂകസാക്ഷിയായ നിറസാന്നിധ്യമായിരുന്നു.ഇരു വഴിഞ്ഞിപ്പുഴ അവസാനം കാഞ്ചനയുടെ സ്വപ്നങ്ങളെയും മോഹങ്ങളെയും ഒക്കെ തട്ടി എടുത്തതും ഇതേ പുഴ തന്നെയാണ്. വർഷങ്ങൾ ഏറെ പോയ് മറഞ്ഞിട്ടും ഇരു വഴിഞ്ഞിയിൽ വെയിലും മഴയും വന്നു പോയിട്ടുo കാഞ്ചനയ്ക്ക് ഇന്നും കാത്തിരിക്കുന്നു ഒരിക്കലും തിരിച്ചു വരാത്ത തന്റെ പ്രണയത്തെയും പ്രതീക്ഷിച്ച് ......

No comments:

Post a Comment

ശബ്ദിക്കുന്നകലപ്പ ഒരു നാടക അവതരണം

കഥാപാത്രങ്ങൾ ഔസേപ്പ് : ജോണി മറിയ പാപ്പച്ചൻ കത്രീന കടക്കാൻ അറവുകാരൻ ഔസേപ്പ്   ചേട്ടനുംഅദ്ദേഹത്തിന്റെപ്രിയപ്പെട്ട  ...